കേരളത്തിലെ പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ പുഴയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് ചിറ്റൂര്‍. പാലക്കാട് പട്ടണത്തില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ തെക്ക് ഭാഗത്തായാണ് ചിറ്റൂര്‍. ഇവിടെ ധാരാളം നെല്പാടങ്ങളും തെങ്ങിന് തോപ്പുകളുമുണ്ട്. ആലത്തൂരാണ് ലോക്സഭാമണ്ഡലം. ചിറ്റൂരിന്റെ സൗന്ദര്യത്തേക്കുറിച്ചു മുന്‍ ഇംഗ്ലീഷ് കളക്ടറായിരുന്ന വില്ല്യം ലോഗന് പരാമര്‍ശിച്ചിട്ടുണ്ട്. ചിറ്റൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള കൊങ്കന്‍ പട ചരിത്ര പ്രസിദ്ധമാണ്. ആണ്ടുതോറും കുംഭമാസത്തിലാണ് ഇവിടെ ഉത്സവം സംഘടിപ്പിക്കാറുള്ളത്.