English| മലയാളം

വിവരണം

വില്ലേജ്     :   1 ചിറ്റൂര്‍ ‍, 2 തത്തമംഗലം
താലൂക്ക്    :   ചിറ്റൂര്‍
അസംബ്ളി മണ്ഡലം     :   ചിറ്റൂര്‍ 50
പാര്‍ലമെന്റ് മണ്ഡലം  :   പാലക്കാട്

അതിരുകള്‍ 
 വടക്ക് : നല്ലേപ്പിള്ളി പഞ്ചായത്ത് കിഴക്ക് : പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്ത് തെക്ക് : പട്ടഞ്ചേരി പഞ്ചായത്ത് പടിഞ്ഞാറ് : പുതുനഗരം, പെരുവെമ്പ് പഞ്ചായത്തുകള്‍ ‍.

ഭൂപ്രകൃതി 
ചിറ്റൂര്‍ തത്തമംഗലം ഉള്‍പ്പെടുന്ന ഈ പ്രദേശം ചിറ്റൂര്‍ താലൂക്ക് ഉള്‍പ്പെടെയുളള പാലക്കാട് ജില്ലയുടെ കിഴക്കും തെക്കും ഭാഗങ്ങള്‍ പാലക്കാട് ചുരത്തിലാണ് സ്ഥിതിചെയ്യുന്നത്. കിഴക്കുനിന്നും പടിഞ്ഞാറോട്ട് പൊതുവായ ചരിവോടുകൂടികിടക്കുന്ന ഈ പ്രദേശത്ത് ചിറ്റൂരിനെയും-തത്തമംഗലത്തേയും വേര്‍തിരിച്ചുകൊണ്ട് പേരാര്‍പുഴ പടിഞ്ഞാറോട്ട് ഒഴുകുന്നു. ഈ പുഴ ചിറ്റൂര്‍ ഭാഗത്ത് ശോകനാശിനി പുഴ എന്ന പേരില്‍ അറിയപ്പെടുന്നു.

ആരാധനാലയങ്ങള്‍ ‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
  ചിറ്റൂര്‍ക്കാവ്, ദേവീ ക്ഷേത്രങ്ങള്‍ ‍, മാരിയമ്മന്‍ ക്ഷേത്രങ്ങള്‍ എന്നീ പ്രധാന ഹൈന്ദവ ക്ഷേത്രങ്ങളും, ചിറ്റൂരും തത്തമംഗലത്തും ഉള്ള ചെറുതും, വലുതുമായി മുസ്ലീം പള്ളികളും, ക്രൈസ്തവ ആരാധനാലയങ്ങളും അടങ്ങുന്നതാണ് ഈ പഞ്ചായത്തിലെ ആരാധനാലയങ്ങള്‍ ‍. മലയാള ഭാഷയുടെ പിതാവ് എന്ന പേരില്‍ അറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ സമാധിസ്ഥലം ചിറ്റൂരിലെ തീര്‍ത്ഥാടനകേന്ദ്രമാണ്.